സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ ഒരു മത്സരത്തിന് ഇറങ്ങിയിട്ട് ഇപ്പോൾ ഏകദേശം 5 മാസത്തോളമായി. അവസാനമായി അദ്ദേഹത്തെ ഇന്ത്യൻ ജേഴ്സിയിൽ കണ്ടത് ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലാണ്. ഏകദിനത്തിലേക്ക് വന്നാൽ 2023 ൽ സൗത്താഫ്രിക്കൻ പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഒരു അതുല്യ ലിസ്റ്റിൽ മുന്നിലാണ് ഇപ്പോഴും സഞ്ജു സാംസന്റെ പേര്.
ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ്- ഓസ്ട്രേലിയ ടി 20 മത്സരം നടക്കുന്നതിനിടെയാണ് കണക്കുകൾ വന്നത്. അവിടെ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നടക്കുമ്പോൾ 7 മുതൽ 15 ഓവറുകൾ വരെ ടി 20 യിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് ഉള്ള താരങ്ങളുടെ പേര് കാണിച്ചു. 170 . 4 സ്ട്രൈക്ക് റേറ്റ് നേടി സഞ്ജു സാംസൺ ആണ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. വെസ്റ്റ് ഇൻഡീസിന്റെ എവിൻ ലുയിസ് 168 സ്ട്രൈക്ക് റേറ്റുമായി ലിസ്റ്റിൽ രണ്ടാമത് നിൽക്കുമ്പോൾ ഓസ്‌ട്രേലിയയുടെ ജോഷ് ഇംഗ്ലീസാണ് 167 . 4 സ്ട്രൈക്ക് റേറ്റുമായി ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്നത്.
തുടക്കത്തിലേ കഷ്ടപ്പാടുകൾക്ക് കഴിഞ്ഞ് സഞ്ജു ടി 20 യിൽ മികച്ച തിരിച്ചുവരവ് നടത്തിയ കാലമാണ് കടന്നുപോയത്. സ്ഥിരതയോടെ ഉള്ള പ്രകടനവുമായി സഞ്ജു പ്രശംസ നേടിയതും സൗത്താഫ്രിക്ക- ബംഗ്ലാദേശ് പരമ്പരകളിൽ എല്ലാം തിളങ്ങി വെടിക്കെട്ട് ബാറ്റിംഗ് ആണ് ഈ ഓവറുകളിൽ നടത്തുന്നത്.
എന്തായാലും ടി 20 യിൽ വരും നാളുകളിലും സഞ്ജു സാംസൺ എന്ന താരത്തിന്റെ സാന്നിധ്യം ടി 20 യിൽ എത്രത്തോളം ടീമിന് ഗുണം ചെയ്യും എന്ന് ഈ കണക്കുകൾ പറയുന്നു.
അതേസമയം കേരള ക്രിക്കറ്റ് ലീഗിന്റെ വരുന്ന പതിപ്പിൽ ആദ്യമായി ഈ ലീഗിൽ കളിക്കളത്തിലിറങ്ങുന്ന സൂപ്പർ താരം സഞ്ജു സാംസണെ, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇതോടെ ലീഗിലെ ഏറ്റവും വിലകൂടിയ താരമായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്. 3 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന സാംസൺ, നിമിഷങ്ങൾക്കുള്ളിൽ 5 ലക്ഷം രൂപയും 10 ലക്ഷം രൂപയും കടന്ന് വലിയ തുകയിലേക്ക് കുതിച്ചുയർന്നു. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ കൊച്ചിക്കും വാശിയായി. തുടർന്ന് വലിയ ലേല യുദ്ധം കഴിഞ്ഞ് കൊച്ചി റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി. ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സൈനിങ്ങിനായി തങ്ങളുടെ ബഡ്ജറ്റിലെ പകുതി തുകയും ചിലവഴിച്ചു എന്നും ശ്രദ്ധിക്കണം.
SANJU SAMSON AT THE TOP. 🤯 pic.twitter.com/rU6EPplf7y
— Johns. (@CricCrazyJohns) July 23, 2025
Discussion about this post