ന്യൂയോർക്ക് : യുഎസ് ബിസിനസ് ഇന്റലിജൻസ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് ആഗോളതത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ സർവ്വേയിൽ ഒന്നാമതെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഡെമോക്രാറ്റിക് ലീഡർ അപ്രൂവൽ റേറ്റിംഗുകളുടെ’ ഏറ്റവും പുതിയ ആഗോള പട്ടികയിൽ 75% അംഗീകാര സ്കോറുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. 59% സ്കോർ നേടിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് കമ്പനിയാണ് മോർണിംഗ് കൺസൾട്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും എത്തിയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. 45% സ്കോർ മാത്രമാണ് ട്രംപ് നേടിയത്. വിശ്വസ്തരായ ലോകനേതാക്കളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഡൊണാൾഡ് ട്രംപ് ഉള്ളത്.
57% അംഗീകാരം സ്കോർ നേടിയ അർജന്റീനയുടെ ജാവിയർ മെല്ലി ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാനഡയുടെ മാർക്ക് കാർണി 56% സ്കോർ നേടി നാലാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് 54% സ്കോർ നേടിക്കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തി. സ്വിറ്റ്‌സർലൻഡിന്റെ കരിൻ കെല്ലർ-സട്ടറിന് 53% സ്കോർ ലഭിച്ചു. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ആണ് ഡൊണാൾഡ് ട്രംപിന് മുൻപിലായി ഏഴാം സ്ഥാനത്ത് ഉള്ളത്.
Discussion about this post