ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ലജ്ജാകരമാണെന്ന് സോണിയ സൂചിപ്പിച്ചു. ധാർമിക ഭീരുത്വത്തിന്റെ ഉച്ചസ്ഥായിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി എന്നും സോണിയ വിശേഷിപ്പിച്ചു.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടി വംശഹത്യയാണ്. മാനവികതയോടുള്ള ഈ അപമാനത്തിന് നിശബ്ദ കാഴ്ചക്കാരനാവുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി. ഇത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള ഭീരുത്വപരമായ വഞ്ചനയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ലജ്ജാകരമായ മൗനം അങ്ങേയറ്റം നിരാശാജനകമാണ് എന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
1988-ൽ, പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. എന്നാൽ പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുക എന്ന ഇസ്രായേലിന്റെ ലക്ഷ്യത്തിന് നേരെ ഇപ്പോൾ ഇന്ത്യൻ സർക്കാർ കണ്ണടക്കുകയാണ്. ഇത് നമ്മുടെ ചരിത്രപരമായ സംഭാവനകളോടുള്ള അവഗണനയും, നമ്മുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള ഭീരുത്വപരമായ വഞ്ചനയുമാണ് എന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
Discussion about this post