മലപ്പുറം : മാലിന്യ സംസ്കരണ ടാങ്കിൽ വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിൽ ആണ് അപകടം നടന്നത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോഴി മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റിൽ ആയിരുന്നു അപകടം.
കോഴി മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റിന്റെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആണ് തൊഴിലാളികൾ ടാങ്കിലേക്ക് വീണത്. ആദ്യം വീണ ഒരു തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മറ്റു രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടത്.
ബികാസ് കുമാർ, ഹിദേശ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ അസം സ്വദേശിയും മറ്റു രണ്ടു പേർ ബീഹാർ സ്വദേശികളുമാണ്. മൃതശരീരങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.









Discussion about this post