ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും ആണ് മികച്ച നടൻമാർ. റാണി മുഖർജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
സുദീപ്തോ സെൻ ആണ് മികച്ച സംവിധായകൻ. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശാന്തനു മൊഹപത്ര മികച്ച ഛായാഗ്രഹനായി.
മലയാള സിനിമയും നിരവധി നേട്ടങ്ങൾ സ്വന്തമാക്കി. മികച്ച സഹനടനായി വിജയരാഘവനും മികച്ച സഹനടിയായി ഉർവശിയും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം.









Discussion about this post