എട്ടുപുരുഷന്മാരെ വിവാഹം കഴിക്കുകയും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി വൻതുക കൈക്കലാക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. എട്ട് വർഷമായി ഒളിവുജീവിതം നയിച്ചുവരുന്ന സമീറ ഫാത്തിമയെന്ന യുവതിയാണ് അറസ്റ്റിലായത്. 15 വർഷമായി വിവാഹത്തട്ടിപ്പാണ് യുവതിയുടെ വരുമാനമാർഗം. 2023 മാർച്ചിൽ ഗുലാം പത്താൻ എന്നയാളാണ് സമീറയ്ക്കെതിരെ ആദ്യം പരാതി നൽകിയത്. 2010മുതൽ സമീറ വിവാഹതട്ടിപ്പ് നടത്തി പലരിൽ നിന്നായി പത്തുമുതൽ 50 ലക്ഷംവരെ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
സോഷ്യൽ മീഡിയയിലൂടെ വിവാഹിതരായ പുരുഷന്മാരെ പിന്തുടർന്നശേഷമാണ് ഇരകളെ കണ്ടെത്തുന്നത്. ധനവാന്മാരായ മുസ്ലീം പുരുഷന്മാരെ മാത്രമാണ് തട്ടിപ്പിനിരയാക്കുന്നത്. താൻ വിവാഹമോചനം നേടിയ സ്ത്രീയാണെന്നും മറ്റ് ബാദ്ധ്യതകളൊന്നുമില്ലെന്നും സമീറ അവരെ വിശ്വസിപ്പിക്കും. പിന്നീടാണ് വിവാഹകാര്യം അവതരിപ്പിക്കുന്നത്. ഒരുപ്രശ്‌നവും ഉണ്ടാക്കില്ലെന്നും രണ്ടാം ഭാര്യയായി ജീവിക്കാൻ സമ്മതമാണെന്നും അറിയിച്ച് വിവാഹിതയാവും. തുടർന്ന് ആദ്യരാത്രിമുതൽ തന്നെ ഭീഷണി ആരംഭിക്കുന്നതാണ് രീതി.
നിയമപരമായി വിവാഹമോചനം നേടാതെയാണ് വിവാഹം കഴിച്ചതെന്നും ഇതിനെതിരെ താൻ കേസുകൊടുക്കും എന്നൊക്കെപറഞ്ഞാണ് ഭീഷണി എങ്ങനെയും കേസ് ഒഴിവാക്കണമെന്ന് ഇരകൾ ആവശ്യപ്പെടുന്നതോടെ എങ്കിൽ പണം നൽകണമെന്നാവശ്യപ്പെടും. ലക്ഷങ്ങളാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. പണം കിട്ടുന്നതോടെ സമീറ മുങ്ങും. ഓരോകേസിലും ഓരോ രീതിയാണ് സമീറ സ്വീകരിച്ചിരുന്നത്.
Discussion about this post