ആലപ്പുഴ: ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകളും, ഹിന്ദുത്വ ശക്തികളുമാണെന്ന് കാരാട്ട് ആരോപിച്ചു. ആലപ്പുഴയില്‍ സിപിഎം സംസ്ഥാനസമ്മേളത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് കാരാട്ട്.
രാജ്യമെമ്പാടും ആര്‍എസ്എസ് വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുകയാണ്. ഘര്വാപ്സിയിലൂടെയും ലൗവ് ജിഹാദ് പ്രചരണത്തിലൂടെയും ഹിന്ദുത്വ സംഘടനകള്‍ ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷങ്ങളെയാണ്. വിദ്യാഭ്യാസം ഉള്‍പ്പടെ എല്ലാ തലത്തിലും വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും കാരാട്ട് വിമര്‍ശിച്ചു
Discussion about this post