ബ്രസീലിയ : താരിഫ് ചർച്ചയുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടത്തിന് കൃത്യമായ മറുപടി നൽകി ബ്രസീൽ പ്രസിഡന്റ്. താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നിരസിച്ചു. ട്രംപിനെ വിളിക്കാനോ ചർച്ചക്കോ ഇല്ല. പകരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കും, ചൈനയുടെ ഷി ജിൻപിങ്ങിനെയും വിളിക്കും എന്ന് ലുല ഡ സിൽവ പ്രതികരിച്ചു.
ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ബ്രിക്സ് ഉച്ചകോടിയിലെ അംഗങ്ങളാണ്. യുഎസിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ കടുത്ത തീരുവകൾ ഏർപ്പെടുത്തുമെന്ന് ട്രംപ് നിരന്തരമായി ഭീഷണിപ്പെടുത്തുന്ന സഖ്യമാണിത്. ട്രംപ് ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസും ബ്രസീലും തമ്മിലുള്ള സംഘർഷം ഈയിടെ രൂക്ഷമായിരിക്കുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫുകളും മറ്റ് സംഘർഷങ്ങളും ചർച്ച ചെയ്യാൻ ലുലയ്ക്ക് “എപ്പോൾ വേണമെങ്കിലും” തന്നെ വിളിക്കാമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപുമായി ഒരു ചർച്ചയ്ക്കും വിളിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ബ്രസീലിയൻ പ്രസിഡണ്ട് വ്യക്തമാക്കി. എന്നാൽ മറീന, കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ ട്രംപിനെ COP-യിലേക്ക് ക്ഷണിക്കാൻ വിളിക്കുമെന്നും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യക്തമാക്കി.









Discussion about this post