ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കർസ്ഥലം…കാടുംപുല്ലും നിറഞ്ഞ സ്ഥലത്തിന് ഒത്തനടുക്കായി പഴയൊരു വീട്,വീടിന്റെ അതിർത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളും….പള്ളിപ്പുറത്തെ ചെങ്ങുംതറ സെബാസ്റ്റ്യന്റെ വീടിന് ദുരൂഹതകളേറെയാണ്. 2006 നും 2025 നും ഇടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മദ്ധ്യവയസ്‌കരായ മൂന്ന് പേരെ തിരഞ്ഞാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോലീസ് റഡാറുകളടക്കം എത്തിച്ച് പരിശോധന നടത്തുന്നത്.
2024 ഡിസംബറിൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്‌നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ടെന്നതിന്റെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്‌നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം വീണ്ടും അന്വേഷിക്കുന്നത്.
40തിനും 55നും ഇടയിൽ പ്രായമുള്ള, കുടുംബത്തിൽ പ്രശ്‌നങ്ങളുള്ളതോ, ഒറ്റയ്ക്ക് താമസിക്കുന്നതോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യൻ ലക്ഷ്യംവച്ചത്. 2024ൽ കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശി ജൈനമ്മ, 2002 മതുൽ കാണാതായ ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭൻ,2012ൽ കാണാതായ ചേർത്തല വാരനാട് സ്വദേശി ഐഷ, 2020ൽ കാണാതായ ചേർത്തല വള്ളാകുന്നത്ത് സ്വദേശി സിന്ധു എന്നിവരുടെ തിരോധാനക്കേസുകളാണ് സെബാസ്റ്റിയന് നേരെ തിരിഞ്ഞിരിക്കുന്നത്.
വീട്ടുപറമ്പിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു തുടയെല്ലും ക്ലിപ്പിട്ട പല്ലുകളും കണ്ടെടുത്തു. ഐഷയുടെ പല്ലായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണസംഘമുള്ളത്. കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ സ്ത്രീകളുടെ വസ്ത്രഭാഗങ്ങളും ലേഡീസ് ബാഗും കൊന്തയും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് ഉയരുന്നത്.
വസ്തുവ്യാപാരിയായ സെബാസ്റ്റ്യൻ വ്യാജരേഖ ചമക്കൽ അടക്കം നിരവധി ചീറ്റിംഗ് കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ കൊന്ന് അവരുടെ സ്വർണാഭരണങ്ങളും വസ്തുവും കൈക്കലാക്കുക എന്നുള്ളതാണ് ഇയാളുടെ പ്രധാന ലക്ഷ്യം. മാന്യനായ വ്യക്തിയായാണ് നാട്ടിൽ സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും ‘അമ്മാവൻ’ എന്നായിരുന്നു സെബാസ്റ്റ്യൻ അറിയപ്പെട്ടിരുന്നത്. വസ്തു ഇടപാടുകളും ഇടനിലയുമൊക്കെയായിരുന്നു സെബാസ്റ്റ്യൻറെ തൊഴിലുകൾ. ഇതിൻറെ ഭാഗമായാണ് ഇയാൾ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് സൂചന.
അതേസമയം 2006ലാണ് 47 വയസ്സുള്ള ചേർത്തല സ്വദേശി ബിന്ദുവിനെ കാണാതായത്. കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ താമസിച്ചു വരികയായിരുന്നു ബിന്ദു. കോടികളുടെ സ്വത്തിനുടമയായ ബിന്ദു എംബിഎ ബിരുദധാരിയായിരുന്നു. പത്ത് വർഷം കഴിഞ്ഞ്, 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്.
2012 മേയ് 13-നാണ് ഐഷ(54)യെ കാണാതാകുന്നത്. വീടിനോടു ചേർന്ന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവർ വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനുമായി ബന്ധപ്പെട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സമീപവാസിയായ സ്ത്രീ വഴിയായിരുന്നു സെബാസ്റ്റ്യൻ ഇടനിലക്കാരനായെത്തിയത്. ബാങ്കിൽ പോകുന്നെന്നു പറഞ്ഞാണ് അവർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട്, ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹം മൂവാറ്റുപുഴയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കിട്ടിയിരുന്നു
2020 ഒക്ടോബറിലാണ് സിന്ധുവിനെ കാണാതായത്. മകളുടെ വിവാഹനിശ്ചയത്തിന് രണ്ടുദിവസം മുമ്പ് അമ്പലത്തിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. അർത്തുങ്കൽ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ വീട്ടിൽ വെച്ചശേഷമായിരുന്നു സിന്ധു വീടുവിട്ടിറങ്ങിയത്. ഇവർ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് എങ്ങോട്ടുപോയെവന്ന് കണ്ടെത്താൻ സാധിച്ചില്ല.











Discussion about this post