റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ സീസണിലെ ഒരു മത്സരത്തിൽ വിരാട് കോഹ്‌ലി തനിക്കെതിരെ സിക്സ് അടിച്ചപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്ന് ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ വിപ്രജ് നിഗം പറഞ്ഞു.ഈ തലമുറയിലെ നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി ഒരു പ്രചോദനമാണ് എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. എന്തായാലും തനിക്കെതിരെ എതിരാളി സിക്സ് അടിക്കുമ്പോൾ സന്തോഷം തോന്നി എന്നൊക്കെ പറയുന്നത് പലർക്കും വിചിത്രമായി തോന്നിയേക്കാവുന്ന കാര്യമാണ്.
കോഹ്‌ലി തന്റെ റെക്കോഡോ, നേടിയ റൺസോ കൊണ്ട് മാത്രമല്ല, കളിക്കളത്തിൽ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്ന ഉയർന്ന ഊർജ്ജം, അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതിരിക്കാനുള്ള ദൃഢനിശ്ചയം, തോറ്റ് കൊടുക്കാതെ സ്വയമുള്ള വിശ്വാസം എന്നിവയിലൂടെയും കളത്തിൽ ഈ കാലകത്തി വലിയ സ്വാധീനം തന്നെ ചെലുത്തിയിട്ടുണ്ട്.
നിരവധി ക്രിക്കറ്റ് താരങ്ങൾ അദ്ദേഹത്തിന്റെ ആരാധകരായി ഉയർന്നുവരാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ വിപ്രജ് നിഗം, ഐപിഎൽ മത്സരത്തിൽ വിരാട് കോഹ്‌ലിക്കെതിരെ കളിച്ചപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞു. വാക്കുകൾ ഇങ്ങനെ: “വിരാട് കോഹ്‌ലിക്ക് പന്തെറിയുക എന്നത് തന്നെ ഒരു സ്വപ്നസാക്ഷാത്കാര നിമിഷമാണ്. അദ്ദേഹത്തെ പുറത്താക്കുന്ന കാര്യം മറക്കുക. അദ്ദേഹം ക്രീസ് വിട്ടിറങ്ങി എന്റെ തലയ്ക്ക് മുകളിലൂടെ ഒരു സിക്‌സർ അടിച്ചു,” ഡിസി ഓൾറൗണ്ടർ അനുസ്മരിച്ചു. “വിരാട് കോഹ്‌ലി എനിക്കെതിരെ സിക്സ് നേടിയപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്.” അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിൽ ഫാൻ ബോയ് നിമിഷങ്ങൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇത് ഒകെ ഇത്തിരി ഓവർ ആണെന്നും സ്വന്തം ടീമിനെ ചതിച്ച് കൊണ്ടല്ല അതൊക്കെ ആഘോഷിക്കേണ്ടത് എന്നുമാണ് ആരാധകർ ഈ വീഡിയോ വന്നതിന് പിന്നാലെ പറയുന്ന അഭിപ്രായം.
https://twitter.com/i/status/1952744557466001585
Discussion about this post