അഞ്ച് വയസ്സുകാരിയെ മുസ്ലീം പള്ളിക്കുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ മതപ്രഭാഷകനെ അറസ്റ്റു ചെയ്തു. കർണാടക മഹാലിംഗപൂരിൽ നിന്നുള്ള തുഫൈൽ അഹമ്മദ് ദാദാഫീറാണ് അറസ്റ്റ്. ബെലഗാവി ജില്ലയിൽ 2023 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നിലവിൽ രണ്ട് വർഷത്തോളമായെങ്കിലും ഒരു ആക്ടിവിസ്റ്റ് സമൂഹ മാദ്ധ്യമത്തിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് അറസ്റ്റ് നടപടികൾ ഉണ്ടായത്.
പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ വീഡിയോ തെളിവുകൾ ഉണ്ടായിരുന്നിട്ടും പെൺകുട്ടിയുടെ കുടുംബം കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും ഭയവും കാരണം പോലീസിൽ പരാതി നൽകിയിരുന്നില്ല. സംഭവത്തെക്കുറിച്ച് പോലീസ് അറിഞ്ഞപ്പോൾ ഔപചാരികമായി പരാതി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ പിതാവിനെ സമീപിച്ചു. എന്നാൽ കേസിൽ തന്നെയോ കുട്ടിയെയോ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇയാൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
കുടുംബം ഔദ്യോഗികമായി പരാതി നൽകാൻ വിസമ്മതിച്ചതോടെ ബെലഗാവി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ട് ഇരയ്ക്കുവേണ്ടി കേസ് രജിസ്റ്റർ ചെയ്തു. ഇതേത്തുടർന്നാണ് തുഫൈൽ അഹമ്മദ് ദാദാഫീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ പള്ളികളിൽ ഇയാൾ മതപ്രഭാഷണങ്ങൾ നടത്തിയിരുന്നുവത്രേ.എന്നാൽ കുറ്റകൃത്യം നടന്ന ദിവസം പള്ളിയിൽ പോയത് പ്രസംഗിക്കാനല്ല മറിച്ച് വീട്ടിലെ ഒരു വഴക്കിനെത്തുടർന്നാണ് എന്നും ഡോ. ഗുലേദ് പറഞ്ഞു.
Discussion about this post