ഇന്ത്യയ്ക്ക് ഇനിയും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. റഷ്യയ്ക്കെതിരായ യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യൻ ക്രൂഡോയിലിന് ഡിമാൻഡ് കുറയ്ക്കുമെന്ന് കണ്ടാണ് റഷ്യ ഇന്ത്യയ്ക്ക് വില കുറച്ചുനൽകാൻ തയ്യാറായത്.
യുറാൽസിന്റെ (ഒപെക് പ്ലസ് ഉത്പാദകർ ഉത്പാദിപ്പിക്കുന്ന എണ്ണ) വിലയേക്കാൾ റഷ്യയുടെ ബ്രെന്റ് ക്രൂഡോയിൽ ബാരലിന് അഞ്ച് ഡോളർ കുറവാണെന്നാണ് വിവരം.അമേരിക്കയുമായുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യുഎസിന്റെ താരിഫ് ഭീഷണികൾക്കിയിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുകയാണ് ഇന്ത്യ. രാജ്യ താത്പര്യം സംരക്ഷിക്കാൻ എന്ത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് പരോക്ഷമായി മറുപടിയും നൽകിക്കഴിഞ്ഞു.









Discussion about this post