തീരുവ നയം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുന്നതിനിടയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില ‘ഉപദേശങ്ങൾ’ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി മോദിയും ട്രംപും തന്റെ ‘നല്ല’ സുഹൃത്തുക്കളായതിനാൽ സ്വകാര്യമായി അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയും ട്രംപും എനിക്ക് നല്ല സുഹൃത്തുക്കളാണ്. ട്രംപുമായി ഇടപെടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് ചില ഉപദേശങ്ങൾ നൽകാൻ ഞാൻ തയ്യാറാണ്, പക്ഷേ സ്വകാര്യമായി, ‘ഉടൻ’ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അടിസ്ഥാനം ‘വളരെ ദൃഢമാണ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു , താരിഫ് പ്രശ്‌നം പരിഹരിക്കാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.ബന്ധത്തിന്റെ അടിസ്ഥാനം വളരെ ശക്തമാണ്. ഇന്ത്യയ്ക്കും യുഎസിനും താൽപ്പര്യമുള്ളത് ഒരു പൊതുതീരുമാനത്തിലെത്തുകയും താരിഫ് പ്രശ്‌നം പരിഹരിക്കുകയും ചെയ്യുക എന്നതാണ്. ഇരു രാജ്യങ്ങളും നമ്മുടെ സുഹൃത്തുക്കളായതിനാൽ അത്തരമൊരു പരിഹാരം ഇസ്രായേലിനും ഗുണം ചെയ്യും,’ അദ്ദേഹം പറഞ്ഞു.









Discussion about this post