ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കായി 12,000 കോടി രൂപ അനുവദിച്ച് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അണ കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം 2025-26 വർഷത്തേക്ക് 12,000 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ചു. കൂടാതെ പൊതുമേഖല എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ എൽപിജി സബ്‌സിഡി നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ നടത്തിപ്പിനായി 2025-26 വർഷത്തേക്ക് 12,000 കോടി രൂപ കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ചു. ഈ തീരുമാനം 10.33 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്യും. രാജ്യത്തുടനീളമുള്ള ദരിദ്ര വീടുകളിലെ മുതിർന്ന സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നതിനായി 2016 മെയ് മാസത്തിലാണ് പിഎംയുവൈ പദ്ധതി ആരംഭിച്ചത്. ജൂലൈ 1 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 10.33 കോടി പിഎംയുവൈ കണക്ഷനുകളുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് 4,200 കോടി രൂപയുടെ സഹായവും കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. ‘മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇംപ്രൂവ്‌മെന്റ് ഇൻ ടെക്‌നിക്കൽ എഡ്യൂക്കേഷൻ’ (മെറൈറ്റ്) പദ്ധതിക്കായാണ് 4,200 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 275 സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത് രാജ്യവ്യാപകമായി ഏകദേശം 7.5 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും.
Discussion about this post