ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിലെ ‘ഗെയിം ചേഞ്ചർ’ ആയത് എസ്-400 വ്യോമപ്രതിരോധ സംവിധാനമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്. ബെംഗളൂരുവിൽ എയർ മാർഷൽ കത്ര വാർഷിക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്റെ എഫ്-16 അടക്കം 6 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ഷഹബാസ് ജേക്കബാബാദ് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന പാകിസ്താൻ വ്യോമസേനയുടെ ചില എഫ്-16 യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി വ്യോമസേനാ മേധാവി പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഞങ്ങൾ വാങ്ങിയ എസ്-400 സിസ്റ്റം ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിഞ്ഞു. ഈ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ കൈവശമുള്ള ദീർഘദൂര ഗ്ലൈഡ് ബോംബുകൾ പോലുള്ള ആയുധങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിച്ചു. പാകിസ്താനിൽ നമ്മൾ വെടിവെച്ചിട്ടവയിൽ ഒന്ന് ഒരു വലിയ വിമാനമായിരുന്നു, അത് ഒരു എലിന്റ് വിമാനമോ ഒരു എഇഡബ്ല്യു & സി വിമാനമോ ആകാം, അത് ഏകദേശം 300 കിലോമീറ്റർ അകലെ നിന്ന് വെടിവച്ചു വീഴ്ത്തപ്പെട്ടു. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉപരിതല-വ്യോമ ആക്രമണമാണിത് എന്നും വ്യോമസേന മേധാവി വെളിപ്പെടുത്തി.









Discussion about this post