നടൻ മമ്മൂട്ടി ഇടപെട്ടത് നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട കാര്യത്തിനല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി വിളിച്ചത്. ആന്റോ ജോസഫിന് വേണ്ടി മറ്റാരോ പറഞ്ഞത് പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോദ്ധ്യപ്പെട്ടെന്നും സാന്ദ്ര പറഞ്ഞു. എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് പരാതിയില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. തന്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിത് അദ്ദേഹത്തിന്റെ ചോയ്‌സാണെന്നും അവർ കൂട്ടിച്ചേർത്തു.
മമ്മൂക്ക വിളിച്ച് മുക്കാൽ മണിക്കൂറോളം സംസാരിച്ചു എന്ന് സാന്ദ്ര പറഞ്ഞിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ അദ്ദേഹത്തോട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കയുടെ മകൾക്കാണ് ഈ സിറ്റുവേഷൻ വന്നിരുന്നതെങ്കിലോ? അവരോടും ഇത് പറയുമോ എന്ന്. എങ്കിൽ ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്‌തോളൂ. ഇനി ഒന്നും പറയുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം എന്റടുത്ത് കമ്മിറ്റ് ചെയ്തിരുന്ന സിനിമയിൽ നിന്ന് പിൻവാങ്ങി. എന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കിൽ താൻ ഇവിടെത്തന്നെയുണ്ടാവും എന്ന് പറഞ്ഞു എന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു
കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ തള്ളിയതിൽ അസോസിയേഷൻ ഭാരവാഹിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്..













Discussion about this post