ബെംഗളൂരു : ബെംഗളൂരുവിന് നരേന്ദ്രമോദി സർക്കാരിന്റെ പുതിയ സമ്മാനം. മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആണ് മോദി സർക്കാർ ബെംഗളൂരുവിന് നൽകിയിരിക്കുന്നത്. പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു-ബെലഗാവി റൂട്ട്, അമൃത്സർ-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ട്, നാഗ്പൂർ (അജ്നി)-പൂനെ റൂട്ട് എന്നിവയാണ് പുതുതായി ആരംഭിച്ച സർവീസുകൾ.
കർണാടക സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി നിർവഹിക്കും.
ആർവി റോഡ് (രാഗിഗുഡ്ഡ) മുതൽ ബൊമ്മസാന്ദ്ര വരെയുള്ള 19 കിലോമീറ്റർ നീളമുള്ള ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ആണ് മോദി ഉദ്ഘാടനം ചെയ്യുക. രണ്ടാം ഘട്ടത്തിൽ ഏകദേശം ₹7,160 കോടി ചെലവിൽ നിർമ്മിച്ച ഈ ഇടനാഴിയിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. ഇവ നഗരത്തിലെ പ്രധാന റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ്.
ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന് തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ ബെംഗളൂരു നഗരത്തിൽ വച്ച് നടക്കുന്ന ഒരു പൊതു പരിപാടിയിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.









Discussion about this post