1970 കളിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് താരവും ഇന്നലെ നമ്മളെ വിട്ടുപിരിഞ്ഞ ശ്രീ വി മണികണ്ഠക്കുറുപ്പിന്റെ സംസ്ക്കാരം ഇന്ന് ശാന്തി കവാടത്തിൽ വെച്ച് നടന്നു. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം തന്റെ കൃത്യത, പന്ത് സ്വിംഗ് ചെയ്യാനുള്ള കഴിവ്, രാജ്യത്തെ മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടാനുള്ള മികവ് എന്നിവയിലൂടെ പ്രശസ്തനായിരുന്നു.
കേരള ക്രിക്കറ്റിന്റെ രൂപീകരണ കാലഘട്ടത്തിൽ ടീം ആശ്രയിച്ചിരുന്ന പ്രധാന ബോളറും ടീമിന്റെ ആയുധവും ആയിരുന്നു അദ്ദേഹം. മൻസൂർ അലി ഖാൻ പട്ടൗഡി, എം.എൽ. ജയ്സിംഹ, ഗുണ്ടപ്പ വിശ്വനാഥ്, അബ്ബാസ് അലി ബെയ്ഗ്, ബ്രിജേഷ് പട്ടേൽ, ഇ.എ.എസ്. പ്രസന്ന തുടങ്ങിയ ഇതിഹാസ താരങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ ഇരകളായി മടങ്ങിയിട്ടുണ്ട്.
1969/70 സീസണിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആന്ധ്രയ്‌ക്കെതിരെ 47 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയതുൾപ്പെടെ 14 വിക്കറ്റുകൾ സീസണിൽ അദ്ദേഹം വീഴ്ത്തി. 1971 ൽ സിലോൺ ടീമിനെതിരായ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടി, അന്താരാഷ്ട്ര എതിരാളികൾക്കെതിരെയും അദ്ദേഹം തിളങ്ങി. ആകെ കേരളത്തിനായി രഞ്ജി ട്രോഫി ഉൾപ്പെടെ 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 40 വിക്കറ്റുകളും നേടി
1970ൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളവും ഹൈദരാബാദും തമ്മിൽ കളിക്കുമ്പോൾ ടോസ് നേടിയ ഹൈദരാബാദിന്റെ ഓപ്പണർ ആയി വന്നത് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സാക്ഷാൽ മൻസൂർ അലിഖാൻ പട്ടോഡി ആയിരുന്നു.. കാണികൾ പട്ടോഡിയുടെ സിക്സ് പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ തന്റെ രണ്ടമത്തെ പന്തിൽ കുറുപ്പ് ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കി. അന്ന് നാലു വിക്കറ്റ് നേടിക്കൊണ്ട് മണികണ്ഠക്കുറുപ്പ്
കേരളത്തെ വിജത്തിലെത്തിച്ചു.
കഴിഞ്ഞയാഴ്ച്ച കൊച്ചിയിൽ നടന്ന മുൻ കേരള ക്രിക്കറ്റ് താരങ്ങളുടെ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.













Discussion about this post