ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി ലക്ഷ്യം വയ്ക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. യുഎസ് സന്ദർശനത്തിലുള്ള അസിം മുനീർ അവിടെ വച്ചാണ് ഈ ഭീഷണികളെല്ലാം ഉയർത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് റിഫൈനറി സമുച്ചയമാണ് ഗുജറാത്തിലേത്. ഇന്ത്യയുമായി ഇനി സൈനിക സംഘർഷമുണ്ടായാൽ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് പാക് സേനാ തലവൻ ഭീഷണിപ്പെടുത്തിയത്. ഇന്ത്യയുടെ സാമ്പത്തിക ആസ്തികൾ, പ്രത്യേകിച്ച് എണ്ണ ശുദ്ധീകരണ ശാലകൾ തകർക്കാനാണ് പദ്ധതിയിടുന്നതെന്നാണ് അസിം മുനീർ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച എണ്ണ ശുദ്ധീകരണ ശാലയാണ് ജാംനഗറിൽ സ്ഥിതി ചെയ്യുന്നത്. വാർഷിക ശേഷി 33 ദശലക്ഷം ടൺ അസംസ്‌കൃത എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ശുദ്ധീകരണ ശേഷിയുടെ 12 ശതമാനവും കൈകാര്യം ചെയ്യുന്നത് ജാംനഗറിലെ റിലയൻസ് റിഫൈനറിയിലാണ്. ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണ് ഇവിടം.
Discussion about this post