സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 758 പേര്‍ക്ക്സ്തുത്യര്‍ഹ സേവനത്തിനുമായി ആകെ 1090 പേര്‍ക്കാണ് പുരസ്‌കാരം.
കേരളത്തില്‍ 11 പേര്‍ പുരസ്‌കാരത്തിന് അർഹരായി. എസ്.പി അജിത് വിജയന്വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിക്കും. പത്ത് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരംനേടി.ശ്യാംകുമാര്‍ വാസുദേവന്‍ പിള്ള, പോലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ പരമേശ്വര കുറുപ്പ്നാരായണക്കുറുപ്പ്, പോലീസ് സൂപ്രണ്ട്
പേരയില്‍ ബാലകൃഷ്ണന്‍ നായര്‍, അഡിഷണല്‍ പോലീസ് സൂപ്രണ്ട്
പ്രവി ഇവി, അസിസ്റ്റന്റ് കമാന്‍ഡന്റ്
പ്രേമന്‍ യു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്
മോഹനകുമാര്‍ രാമകൃഷ്ണ പണിക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍
സുരേഷ് ബാബു വാസുദേവന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
പോലീസ് സേനയില്‍ 89 അവാര്‍ഡുകളാണ് ഇത്തവണയുള്ളത്. അഗ്‌നിരക്ഷാ സേനയ്ക്ക് അഞ്ചുംസിവില്‍ ഡിഫന്‍സ് & ഹോം ഗാര്‍ഡ് സര്‍വീസിന് മൂന്നും കറക്ഷണല്‍ സര്‍വീസിന് രണ്ടുംഅവാര്‍ഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post