ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന ലോക്സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖയുടെയും നടപടി വിവാദമാകുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോൺഗ്രസ് നേതാക്കൾ ആരുംനടത്തിയിട്ടില്ല.
രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍പാകിസ്താന്‍ സ്‌നേഹിയാണെന്ന് ബിജെപി പറഞ്ഞു. രാഹുല്‍ ചെയ്തത് ദേശവിരുദ്ധവുംസൈനികരോടുള്ള വിരോദ്ധവുമാണെന്ന് ബിജെപി കൂട്ടിച്ചേർത്തു.
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മല്ലികാർജുൻ ഖർഗെ ദേശീയപതാക ഉയർത്തി.ഇതൊരു ദേശീയ ആഘോഷമായിരുന്നുവെന്നും പക്ഷേ പാകിസ്താനെസ്നേഹിക്കുന്ന രാഹുൽ പങ്കെടുക്കാത്തത് ദുഃഖകരമാണെന്നും ബിജെപി വക്താവ് ഷെഹ്‌സാദ്പൂനവല്ല വിമർശിച്ചു.
Discussion about this post