ന്യൂഡൽഹി : പുതിയ രാഷ്ട്രീയ യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 17 മുതലാണ് രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയയാത്ര ആരംഭിക്കുന്നത്. ‘വോട്ട് അധികാർ യാത്ര’ എന്ന പേര് നൽകിയിരിക്കുന്ന ഈ യാത്ര 16 ദിവസം നീണ്ടുനിൽക്കുന്നതാണ്. വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് രാഹുലിന്റെ ഈ യാത്ര.
യാത്രയുടെ ഭാഗമായി അടുത്ത 16 ദിവസം ബീഹാറിൽ തങ്ങും. ഈ സമയത്ത് അദ്ദേഹം 24 ജില്ലകളിലായി സഞ്ചരിക്കും. ഈ 24 ജില്ലകളിലായി 118 നിയമസഭാ മണ്ഡലങ്ങളാണ് രാഹുൽ ഗാന്ധി പര്യടനം നടത്തുക. 16 ദിവസങ്ങൾ കൊണ്ട് 1,300 കിലോമീറ്റർ യാത്ര നടത്താനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം.
ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഈ യാത്രയിൽ പങ്കെടുക്കും. ഇൻഡി സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും മുതിർന്ന നേതാക്കളും പ്രവർത്തകരും രാഹുലിനോടൊപ്പം ബീഹാർ പര്യടനത്തിൽ വിവിധ ഘട്ടങ്ങളിലായി ചേരുന്നതാണ്. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും ശക്തിപ്പെടുത്താനാണ് രാഹുലിന്റെ യാത്ര എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
Discussion about this post