ആധുനിക ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മിടുക്കനായ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി എന്നതിൽ സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിൽ രാജ്യത്തെ ഏറ്റവും വിജയങ്ങൾ നേടിയ ക്യാപ്റ്റനായും ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായും അദ്ദേഹം നിൽക്കുകയാണ്. അടുത്തിടെ ടി 20 , ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചു എങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ വ്യക്തിത്വമായി കോഹ്‌ലിയെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വിശേഷിപ്പിച്ചിരിക്കുകയാണ്. കോഹ്‌ലിയുടെ സംഭാവനകൾ ഇന്ത്യക്ക് അടുത്ത 100 വർഷം കൂടി ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ചിട്ട് ഉണ്ടെന്ന് കോഹ്‌ലി പറഞ്ഞിരിക്കുകയാണ്.
“ഇന്ത്യൻ ക്രിക്കറ്റിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ മറ്റാരും ചെയ്തില്ല എന്ന് റായിഡു പറഞ്ഞു. “അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെക്കുറിച്ച് മാത്രമല്ല. അതെ, ബാറ്റിംഗ് ഉണ്ട്, പക്ഷേ ഫിറ്റ്‌നസ്. അദ്ദേഹത്തിന് മുമ്പ്, കളിക്കാർ ഫിറ്റ്‌നസ് ഉള്ളവർ ആയിരുന്നു, സ്വാഭാവികമായും ഫിറ്റ്‌നസ് അവർക്ക് ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം കാരണം, ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു തലത്തിലെത്തി,” റായിഡു കൂട്ടിച്ചേർത്തു.
“വിരാട് കോഹ്‌ലി കാരണം ഇന്ത്യൻ ക്രിക്കറ്റിന് അടുത്ത 100 വർഷത്തേക്ക് ആധിപത്യം സ്ഥാപിക്കാൻ സാധിക്കും. അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു, പക്ഷേ ആ കഴിവിലേക്ക് അദ്ദേഹം ഫിറ്റ്‌നസ് ചേർത്തു. നിങ്ങൾ ഫിറ്റായിക്കഴിഞ്ഞാൽ, നിങ്ങൾ എല്ലായ്പ്പോഴും മാനസികമായി കൂടുതൽ മൂർച്ചയുള്ളവരാകും. അതിനാൽ ടെസ്റ്റ് ക്രിക്കറ്റിനും ഇത് വളരെ നല്ലതാണ്,” റായിഡു പറഞ്ഞു.
കോഹ്‌ലിയെ പ്രശംസിക്കുകയും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഇതിഹാസമായി അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യുമ്പോൾ പോലും അദ്ദേഹത്തിന്റെ ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് റായിഡു വിലപിച്ചു. കോഹ്‌ലിയുടെ വിരമിക്കൽ അൽപ്പം നേരത്തെ ആയി പോയെന്നും മുൻ താരം പറഞ്ഞു.
Discussion about this post