തലശ്ശേരി: മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ 21 ന് വിധി പറയും. ജയരാജന്റെ അപേക്ഷയില്‍ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.
കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും ജയരാജന്‍ അപേക്ഷയില്‍ പറയുന്നു. അതിനാല്‍ ജാമ്യമനുവദിക്കണം. ഭാവിയിലും അന്വേഷണസംഘവുമായി സഹകരിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. ഇത് രാഷ്ട്രീയപ്രേരിതമായ കേസാണെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 12നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. റിമാന്‍ഡിലായ ജയരാജനുവേണ്ടി അഡ്വ.കെ.വിശ്വനാണു ജാമ്യഹര്‍ജി നല്‍കിയത്. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടുവരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു.
Discussion about this post