ന്യൂഡൽഹി : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വ്യാജ വോട്ട് നടന്നതായി ആരോപിച്ച് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്ത് വിക്രോളി സ്വദേശി ചേതൻ അഹിരെ സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. 2024 ലെ തിരഞ്ഞെടുപ്പിൽ നടപടിക്രമങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്.
ഔദ്യോഗിക പോളിംഗ് സമയപരിധിക്ക് ശേഷം കള്ളവോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. എന്നാൽ യാതൊരു തെളിവുമില്ലാത്ത ആരോപണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
തെളിവുകൾ ഇല്ലാതെ കോടതിയുടെ സമയം പാഴാക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്ന് സുപ്രീംകോടതി ഹർജിക്കാരനെ കുറ്റപ്പെടുത്തി. മൂന്നാം കക്ഷി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ഹർജികൾ ജനപ്രാതിനിധ്യ നിയമപ്രകാരം സാധുവായ ഒരു തിരഞ്ഞെടുപ്പ് ഹർജി അല്ല എന്ന ബോംബെ ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവച്ചു. ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർക്ക് മുഴുവൻ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാൻ വകാശമില്ല എന്നും കോടതി വ്യക്തമാക്കി.
Discussion about this post