2025 ഏഷ്യാ കപ്പിനായി മുഹമ്മദ് സിറാജിനെ തിരഞ്ഞെടുക്കാത്തതിൽ മുൻ സഹതാരവും നിലവിലെ ചീഫ് സെലക്ടറുമായ അജിത് അഗാർക്കറിനോട് ശക്തവുമായ ഭാഷയിൽ പ്രതികരിച്ച് ഹർഭജൻ സിങ്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ ഏറ്റവും മികച്ച ബൗളറായിരുന്നു വലംകൈയ്യൻ പേസർ. അഞ്ച് ടെസ്റ്റുകളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ താരത്തെ എന്തുകൊണ്ട് ഒഴിവാക്കി എന്നാണ് ഹർഭജൻ ചോദിച്ചത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ സെലക്ടർമാർ ടീമിൽ നിലനിർത്തിയപ്പോൾ, പ്രശസ്ത് കൃഷ്ണയെ റിസർവ് ബൗളർമാരായി ടീമിലെത്തി.
ഗൗതം ഗംഭീർ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായതിനുശേഷം ഒരു വർഷത്തിലേറെയായി സിറാജ് ടി20 മത്സരങ്ങൾ കളിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സിറാജ് മികച്ച ഫോമിലായിരുന്നുവെന്നും ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കാത്തതിലൂടെ തീരുമാനമെടുക്കുന്നവർ എക്സ്-ഫാക്ടർ താരത്തെ നഷ്ടപ്പെടുത്തിയെന്നും ഹർഭജൻ പറഞ്ഞു.
“ഇംഗ്ലണ്ടിൽ ധാരാളം വിക്കറ്റുകൾ വീഴ്ത്തിയതിനാൽ സിറാജിനെ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ ടീം കൂടുതൽ ശക്തമാകുമെന്ന് എനിക്ക് തോന്നുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് അവരുടെ എക്സ്-ഫാക്ടറിനെ നഷ്ടമായി” ഹർഭജൻ സിംഗ് പറഞ്ഞു.
ശ്രേയസ് അയ്യരെ ഒഴിവാക്കുന്നതിനെയും മുൻ സ്പിന്നർ എതിർത്തു. “ശ്രേയസ് അയ്യർ ധാരാളം റൺസ് നേടി, തന്റെ ടീമിനെ ഐപിഎൽ ഫൈനലിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ പേര് ടീമിൽ ഉണ്ടായിരിക്കേണ്ടതായിരുന്നു. അവന്റെ പേര് സ്‌ക്വാഡിൽ കാണാത്തപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹം ആരുടെ സ്ഥാനത്ത് ഇറങ്ങണം എന്ന്ത തീരുമാനിക്കേണ്ടത് സെലക്ടർമാരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post