ജയിലിലായാൽപ്രധാനമന്ത്രി,മുഖ്യമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന പുതിയ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ലോക്‌സഭയിൽ പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തെത്തുകയും കീറി മുറിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്യുമ്പോഴാണ് പിന്തുണയുമായി ശശി തരൂർ എത്തിയത്. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ തുടർച്ചയായി 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞാൽ സ്ഥാനം നഷ്ടമാകുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്ത് തുടർച്ചയായി 30 ദിവസം തടവ് അനുഭവിച്ചാൽ 31ആമത്തെ ദിവസം തന്നെ സ്വയമേവ സ്ഥാനം നഷ്ടപ്പെടുമെന്ന വ്യവസ്ഥിതിയാണ് പുതിയ ബില്ലിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത്
Discussion about this post