മഹേന്ദ്ര സിങ് ധോണി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ മനുഷ്യനുള്ള ഫാൻ ബേസ് വല്ല വലുതാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കാൻ ഓരോ വർഷവും അയാൾ ഇറങ്ങുമ്പോൾ തടിച്ചുകൂടുന്ന ആളുകൾ അതിന് തെളിവാണ്. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സമാനായ ധോണി മികച്ച ഒരു ക്രിക്കറ്റിങ് ബ്രെയിൻ ആയിരുന്നു.
മത്സരസാഹചര്യങ്ങൾ പ്രതികൂലമായി നിൽക്കുമ്പോൾ പോലും അതിനെ അനുകൂലമാക്കി മാറ്റാൻ ധോണിയുടെ ചില തീരുമാനങ്ങൾ കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ തന്നെ കൂൾ ആറ്റിട്യൂഡിന് പേരുകേട്ട താരം ആയിരുന്നു എങ്കിലും സഹതാരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന തെറ്റുകൾക്കും പിഴവുകൾക്കും അവരോട് കലിപ്പ് ഒന്നും ആയില്ലെങ്കിലും തഗ് മറുപടികൾ കൊടുക്കാൻ ധോണി മിടുക്കായിരുന്നു.
ഒരിക്കൽ ഇന്ത്യയുടെ ഒരു മത്സരം നടക്കുന്നു. ഡീപ്പിൽ ഫീൽഡ് ചെയ്യുക ആയിരുന്നു മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ. കീപ്പർ എന്ന നിലയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരമായിരുന്നു എങ്കിലും അത്ര മിടുക്കനായ ഒരു അത്‌ലറ്റ് ഒന്നും ആയിരുന്നില്ല. അതിനാൽ തന്നെ റോബിൻ ഉത്തപ്പ ഫീൽഡിൽ പലപ്പോഴും സ്ലോ ആയിരുന്നു. ഒരിക്കൽ ഉത്തപ്പയുടെ നേർക്ക് വന്ന പന്ത് അദ്ദേഹം തിരികെ കീപ്പറിലേക്ക് വേഗം എറിഞ്ഞ് കൊടുക്കുന്നതിൽ പരാജയപ്പെടുന്നു.
“വൈകുന്നേരം നിങ്ങളുടെ കാമുകിയുമായി ചാറ്റ് ചെയ്യുക, ആദ്യം, പന്ത് എറിയുക.” ആ തമാശ നിറഞ്ഞ കമന്റ് കേട്ട ഉത്തപ്പ ചിരിക്കുക മാത്രമാണ് ചെയ്തത്. റോബിൻ ഉത്തപ്പ ആ രാത്രിയിൽ തന്റെ കാമുകിയുമായി സംസാരിച്ചോ? അത് ഒരു രഹസ്യമായി തുടരുന്നു.












Discussion about this post