പട്ന : മുസ്ലിം തൊപ്പി ധരിപ്പിക്കാനുള്ള ശ്രമം തടഞ്ഞ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവൃത്തിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. നിതീഷ് കുമാറിന് ‘മതേതര യോഗ്യത’ ഇല്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. വ്യാഴാഴ്ച സംസ്ഥാന മദ്രസ ബോർഡിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന് തൊപ്പി ധരിപ്പിക്കാൻ സംഘാടകർ ശ്രമിച്ചത്. എന്നാൽ നിതീഷ് കുമാർ ഇത് മര്യാദയോടെ തന്നെ നിരസിക്കുകയായിരുന്നു.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ഈ സംഭവം മുൻനിർത്തി നിതീഷ് കുമാറിനെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമമാണ് ഇപ്പോൾ പ്രതിപക്ഷം നടത്തുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമത്തിന് ജെഡിയു പിന്തുണ നൽകിയതും നിതീഷ് കുമാറിനെതിരെ മുസ്ലിം വികാരം ഇളക്കിവിടാൻ പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്.
ബീഹാറിലെ ജനസംഖ്യയുടെ 18% ആണ് മുസ്ലിങ്ങൾ ഉള്ളത്. ഈ ന്യൂനപക്ഷത്തെ സ്വാധീനിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണം മുസ്ലിം വിഭാഗത്തിന് എതിരാണെന്ന രീതിയിലുള്ള പ്രചാരണവും ഇതിനായി പ്രതിപക്ഷം നടത്തുന്നുണ്ട്.
Discussion about this post