നീണ്ട 17 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. അന്നത്തെ ഫൈനലും അതിനെ ചുറ്റിപ്പറ്റിയുള്ള ഓർമകളും നമ്മുടെ മനസ്സിൽ ഇന്നും ഉണ്ട്. അത്രത്തോളം ആവേശകരമായ ഒരു പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ കിരീടം ചൂണ്ടിയത്.
അന്നത്തെ ഫൈനലിനെക്കുറിച്ചും അതിന്റെ ഓർമകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അന്നത്തെ പരിശീലകൻ രാഹുൽ ദ്രാവിഡ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 30 പന്തിൽ 30 റൺസായിരുന്നു സൗത്താഫ്രിക്കക്ക് വേണ്ടത്. ആ സമയത്ത് ക്ളാസനും മില്ലറും ക്രീസിൽ നിൽക്കുമ്പോൾ അത് എളുപ്പത്തിൽ മറികടക്കാവുന്ന ഒന്നായിരുന്നു. ഇന്ത്യ തോൽക്കും എന്ന് കരുതി പല ആരാധകരും ആ സമയത്ത് ടിവി ഓഫ് ചെയ്ത് പോകുകയും ചെയ്തിരുന്നു.
എന്തായാലും ദ്രാവിഡ് ആ ഫൈനലിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ
” സൗത്താഫ്രിക്കക്ക് 6 ബാറ്റ്‌സ്മാന്മാരെ ഉള്ളു എന്ന് നമുക്ക് അറിയാമായിരുന്നു. പിന്നെ വരാനുള്ളത് മാർക്കോ ജാൻസൺ ആണ്. എല്ലാവരും മത്സരം കൈവിട്ടു എന്ന് പറയുന്ന സമയത്ത് പോലും ഒരു വിക്കറ്റിന് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയും എന്ന് ഞങ്ങൾക്ക് തോന്നി. ബുംറയെ കൊണ്ടുവരൂ, ബുംറയെ കൊണ്ടുവരൂ എന്ന് എല്ലാവരും പറഞ്ഞ് കൊണ്ടിരുന്നു. അത് തന്നെയാണ് രോഹിത് ചെയ്തതും. ബുംറ നല്ല ഒരു പിശുക്കൻ ഓവർ എറിഞ്ഞതിന് പിന്നാലെയാണ് മികച്ച പന്തിനൊടുവിൽ ഹാർദിക് ക്ലാസാണെ മടക്കിയത്. പിന്നെയും ഞങ്ങൾക്ക് ഭാഗ്യം വേണമായിരുന്നു. സൂര്യകുമാറിന്റെ ആ ക്യാച്ച് അങ്ങനെ ഒന്ന് ആയിരുന്നു. കാറ്റ് പോലും ഞങ്ങൾക്ക് എതിരായ മത്സരത്തിൽ അങ്ങനെ ഒന്ന് വിജയിക്കാൻ ഭാഗ്യവും ആവശ്യമാണ്. പക്ഷെ ഞങ്ങൾ കാര്യങ്ങൾ അതുവരെ നന്നായി ചെയ്‌തു.”
എന്തായാലും കിരീട നേട്ടത്തോടെ ഇന്ത്യൻ പരിശീലക കുപ്പായം ദ്രാവിഡ് അഴിച്ചുവെക്കുകയും ചെയ്‌തു.a
Discussion about this post