രാഹുൽ മാങ്കൂട്ടത്തിന്റെ എംഎൽഎ സ്ഥാനം തെറിക്കാൻ സാധ്യത. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം പാർട്ടിക്കുളിൽ തന്നെ ശക്തമായി നിൽക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാജിവെക്കുന്നത് ആയിരിക്കും ധാർമികത എന്നതാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ കേസോ പരാതികളോ ഇല്ലാത്ത സാഹചര്യത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല എന്നാണ് മറുവിഭാഗം പറയുന്നത്.
അതേസമയം പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവുകളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുവികാരമാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകിയെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും.
എന്തായാലും യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ് നിൽക്കുകയാണ്. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് തീരുമാനം. കേസ് കോടതിയിലെത്തിയാൽ തെളിവുകൾ ഇല്ലാത്തതിനാൽ നിലനിൽക്കില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.









Discussion about this post