അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുന്നു കേരളത്തിലെത്തുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് എത്ര നാളായി അല്ലെ?. എന്നാൽ ആയ വാർത്ത സത്യമാകാൻ പോകുകയാണ്. ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീയുടെ ഫുട്‌ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു.
ആരാണ് എതിരാളികൾ, എങ്ങനെയാണ് ക്രമീകരണങ്ങൾ എന്നൊന്നും നിശ്ചയിച്ചിട്ടില്ല എങ്കിലും മെസി കേരളത്തിൽ എത്തും എന്ന കാര്യം എന്തായാലും ഉറപ്പായി കഴിഞ്ഞിരിക്കുന്നു. തിരുവനതപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മണ്ണിലാകും പോരാട്ടം നടക്കുക. 2024 സെപ്തംബർ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മെസിയുടെ വരവ് സംബന്ധിച്ച ആദ്യ അപ്ഡേറ്റ് നൽകിയത്.
അതിന് ശേഷം മെസിയുടെ വരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ സംസാരിച്ചു. ശേഷം ഒരു ഘട്ടത്തിൽ അര്ജന്റീന ടീം ഇന്ത്യ സന്ദർശിക്കും എങ്കിലും ആ കൂടെ കേരളം ലിസ്റ്റിൽ പോലും ഇല്ല എന്ന സ്ഥിതീകരണമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ കായിക മന്ത്രിയെയും ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളെയും ധാരാളം ആളുകൾ കുറ്റപ്പെടുത്തി.
എന്തായാലും മെസിയുടെ വരവ് കായികമേഖലക്ക് ഊർജം നൽകുമെന്നും ഒപ്പം കളിക്കാൻ മറ്റൊരു പ്രമുഖ ടീമിനെയാണ് നോക്കുന്നത് എന്നുമാണ് സ്‌പോൺസർമാർ പറയുന്നത്.
Discussion about this post