ബംഗളൂരു : കർണാടക നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥന പാടിയതിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. തന്റെ പരാമർശങ്ങൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുമെന്ന് ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം മൂലമല്ല ക്ഷമാപണം എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗാന്ധി കുടുംബമാണ് തന്റെ ദൈവം എന്നും ഡി.കെ ശിവകുമാർ അറിയിച്ചു
“ഗാന്ധി കുടുംബമാണ് തന്റെ രാഷ്ട്രീയ സമർപ്പണത്തിന്റെ കേന്ദ്രബിന്ദു. ഗാന്ധി കുടുംബത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ഞാൻ ജന്മനാ കോൺഗ്രസുകാരനാണ്. ഞാൻ ഒരു കോൺഗ്രസുകാരനായി തന്നെ മരിക്കും” എന്നും കർണാടക ഉപ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസിനെ പ്രശംസിക്കാൻ വേണ്ടിയല്ല പ്രാർത്ഥന നിയമസഭയിൽ ചൊല്ലിയത് എന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ആർ അശോകനെ വിമർശിക്കാനാണ് താൻ ആർഎസ്എസ് പ്രാർത്ഥന ചൊല്ലിയത് എന്നാണ് ഡി.കെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ചിലർ രാഷ്ട്രീയ നേട്ടത്തിനായി തന്റെ വാക്കുകൾ ദുരുപയോഗം ചെയ്യുകയാണ് എന്നും ഡി.കെ ശിവകുമാർ സൂചിപ്പിച്ചു.
Discussion about this post