വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസും തമ്മിലുള്ള ഡൽഹി പ്രീമിയർ ലീഗ് 2025 എലിമിനേറ്റർ മത്സരത്തിൽ ഇരുടീമിലെയും താരങ്ങൾ ഏറ്റുമുട്ടുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു. ഇരു ഫ്രാഞ്ചൈസികളിലെയും കളിക്കാർ മത്സരത്തിന്റെ തുടക്കവും മുതൽ തന്നെ ഉടക്ക് മോഡിൽ ആയിരുന്നു. സുമിത് മാത്തൂറും കൃഷ് യാദവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നിതീഷ് റാണയും ദിഘ്‌വേഷ് രതിയും തമ്മിലുള്ള വഴക്കാണ് കൂടുതൽ ശ്രദ്ധ നേടിയത്.
ദിഗ്വേശ് രതിയുടെ ഓവറിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. റാണ ഷോട്ട് കളിക്കാൻ തയ്യാറായി നിൽക്കുമ്പോൾ സ്പിന്നർ പെട്ടെന്ന് തന്റെ ബൗളിംഗ് സ്ട്രൈഡ് നിർത്തി. തന്റെ ബൗളിംഗ് മാർക്കിലേക്ക് തിരികെ ഹെഡ് ചെയ്യുന്നതിനിടയിൽ രതി പുഞ്ചിരിച്ചു. എന്നിരുന്നാലും, റാണയ്ക്ക് എതിരാളിയുടെ രീതി കണ്ടിട്ട് ദേഷ്യം വന്നു. അടുത്ത പന്തിൽ, രതി എറിയാൻ വന്നപ്പോൾ റാണ പിന്മാറി. റാണ പറഞ്ഞു.” പോയി മര്യാദക്ക് പന്തെറിയുക”
എന്തായാലും ദിഘ്‌വേഷിന്റെ അടുത്ത പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്ത് റാണ സിക്സർ പറത്തിയയതോടെ പ്രശ്നം പെട്ടെന്ന് വഷളായി. രതിയുടെ നോട്ട്ബുക്ക് സെലിബ്രേഷൻ നിതീഷ് ആവർത്തിക്കുകയും ചെയ്തു. ഇരുവരും വീണ്ടും ചൂടേറിയ വാക്കുതർക്കങ്ങൾ നടത്തി. ഏറെ പണിപ്പെട്ടാണ് ഇരുവരെയും മറ്റുള്ള താരങ്ങൾ പിടിച്ചുമാറ്റിയത്. ഇത് കൂടാതെ അമൻ ഭാരതിയുടെ പന്തിൽ കൃഷ് യാദവിനെ അൻമോൽ ശർമ ക്യാച്ചെടുത്തതോടെ തർക്കം കൂടുതൽ വഷളായി. യാദവും സൗത്ത് ഡൽഹിയുടെ സുമിത് മാത്തൂറും അമൻ ഭാരതിയും തമ്മിൽ സംഘർഷമുണ്ടായി. ഇരു ടീമുകളിലെയും കളിക്കാർ ഉന്തും തള്ളും നടത്തി. ശാരീരിക ഏറ്റുമുട്ടൽ തടയാൻ അമ്പയർമാർ ഇടപെടുകയും രംഗം ശാന്തമാക്കുകയും ചെയ്തു.
എന്തായാലും ഡൽഹി ലയൺസിനായി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ നിതീഷ് റാണ എട്ട് ഫോറും 15 സിക്സും പറത്തി 55 പന്തിൽ 134 റൺസടിച്ചത്. 42 പന്തിലാണ് റാണ സെഞ്ചുറിയിലെത്തിയത്. താരത്തിന്റെ മികവിലായിരുന്നു ടീമിന്റെ ജയവും. ഐപിഎൽ 2025ൽ ‘നോട്ട്ബുക്ക് സെലിബ്രേഷന്റെ’ പേരിൽ പല തവണ നടപടി നേരിട്ട ബൗളർ ദിഘ്‌വേഷ് രതി നന്നാകാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് ഈ സംഭവത്തോടെ ആരാധകർ പറയുന്നു.
It’s all happening here! 🔥🏏
Nitish Rana | Digvesh Singh Rathi | West Delhi Lions | South Delhi Superstarz | #DPL #DPL2025 #AdaniDPL2025 #Delhi pic.twitter.com/OfDZQGhOlr
— Delhi Premier League T20 (@DelhiPLT20) August 29, 2025
Discussion about this post