വാഷിംഗ്ടൺ : യുഎസിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതി വർദ്ധനവ് നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി പ്രഖ്യാപിച്ചു. 1977 ലെ ഐഇഇപി നിയമം ഉപയോഗിക്കുന്നതിൽ ഡൊണാൾഡ് ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് ഫെഡറൽ സർക്യൂട്ടിനായുള്ള യുഎസ് കോടതി ഓഫ് അപ്പീൽസിന്റെ വിധിന്യായത്തിൽ പറയുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ യുഎസ് ഭരണകൂടത്തിന് ഫെഡറൽ കോടതി സമയം നൽകി. അതുവരെ നിലവിലുള്ള താരിഫ് നിരക്കുകൾ തുടരും.
താരിഫ് ചുമത്താൻ പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകാൻ കോൺഗ്രസ് ഉദ്ദേശിച്ചതായി തോന്നുന്നില്ല എന്ന് ഫെഡറൽ കോടതി ജഡ്ജിമാർ വ്യക്തമാക്കി. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ഉപയോഗിക്കുന്നതിൽ ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചു എന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കുന്നു.
കൂടാതെ അനധികൃത കുടിയേറ്റക്കാരെ ഉടനടി നാടുകടത്താനുള്ള ട്രംപ് സർക്കാരിന്റെ തീരുമാനത്തിനും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായി. അനധികൃത കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുന്നത് കോടതി താൽക്കാലികമായി നിരോധിച്ചു. ശരിയായ നടപടിക്രമങ്ങളില്ലാതെ ആളുകളെ പുറത്താക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ജില്ലാ ജഡ്ജി സിയ കോബ് പറഞ്ഞു. രണ്ട് വർഷത്തിൽ താഴെ യുഎസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കാതെ വേഗത്തിൽ പുറത്താക്കുക എന്നതായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.









Discussion about this post