മോസ്‌കോ : ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇന്ത്യ വാങ്ങിയ അസംസ്കൃത എണ്ണയുടെ അളവ് 10-20 ശതമാനം വർദ്ധിച്ചതായി റഷ്യ. സെപ്റ്റംബർ തുടക്കത്തിൽ ഇന്ത്യ റഷ്യയിൽ നിന്നും 1.50 ലക്ഷം മുതൽ 3 ലക്ഷം ബാരൽ വരെ അധികമായി എണ്ണം വാങ്ങുന്നു എന്നാണ് റഷ്യ വ്യക്തമാക്കുന്നത്. എണ്ണ വിലയിൽ റഷ്യ കൂടുതൽ കിഴിവുകൾ നൽകുന്നതോടെ ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വിഹിതം ഇനിയും വർദ്ധിക്കും എന്നും റഷ്യ വ്യക്തമാക്കുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്നും റഷ്യയിൽ നിന്നും ഉള്ള ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2018 ൽ തന്നെ, 5.5 ബില്യൺ ഡോളറിന് അഞ്ച് എസ്-400 പ്രതിരോധ സംവിധാനങ്ങൾക്കായി ഇന്ത്യയും റഷ്യയും തമ്മിൽ ഒരു കരാർ ഉണ്ടാക്കി, അതിൽ മൂന്ന് സിസ്റ്റങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചു, ബാക്കിയുള്ള രണ്ട് എസ്-400 സിസ്റ്റങ്ങൾ 2026 ലും 2027 ലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ് -400 സംബന്ധിച്ച് സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണെന്നും ഇതുമൂലം കൂടുതൽ കരാറുകൾ ഉണ്ടാകുമെന്നും റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി ടെക്നിക്കൽ കോഓപ്പറേഷൻ മേധാവി ദിമിത്രി സുഗയേവ് വ്യക്തമാക്കി.
കൂടാതെ ക്രൂഡ് ഓയിൽ വിലയിൽ ഇന്ത്യയ്ക്ക് ബാരലിന് മൂന്നുമുതൽ നാല് ഡോളർ വരെ കിഴിവ് നൽകും എന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലിന് കൂടുതൽ ഇളവ് ലഭിച്ചാൽ, യുഎസിന്റെ താരിഫ് വർദ്ധനവിൽ നിന്നുണ്ടാകുന്ന ഇന്ത്യയുടെ സാമ്പത്തിക സമ്മർദ്ദം ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.









Discussion about this post