ന്യൂഡൽഹി : സാങ്കേതിക വളർച്ചയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ കൈവരിച്ച മുന്നേറ്റം തന്നെ ഞെട്ടിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബെർലിനും ന്യൂഡൽഹിയും തമ്മിലുള്ള ശക്തമായ സഹകരണത്തിനുള്ള സാധ്യതകൾ വളരെ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സഹകരണം കൂടുതൽ വികസിപ്പിച്ചാൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഇന്ത്യൻ നഗരങ്ങളിലെ സന്ദർശനത്തിൽ ഇന്ന് ഇന്ത്യ എത്ര നൂതനമായ ഒരു ശക്തികേന്ദ്രമായും സാങ്കേതിക കേന്ദ്രമായും മാറിയിരിക്കുന്നുവെന്ന് നേരിട്ട് കണ്ടു. ആഗോളതലത്തിൽ ഇന്ന് ഇന്ത്യയ്ക്ക് പ്രത്യേക തന്ത്രപരമായ പ്രാധാന്യമുണ്ട്. പ്രതിരോധം, സുരക്ഷ, ആയുധങ്ങൾ എന്നിവയിൽ സഹകരണം വികസിപ്പിണം” എന്നും ജർമൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണാത്മക നിലപാടുകളെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ച് വാഡെഫുളും ജയ്ശങ്കറും തങ്ങളുടെ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സംയുക്ത അഭ്യാസങ്ങളിലൂടെയോ വേഗത്തിലുള്ള കയറ്റുമതി ലൈസൻസിംഗ് പ്രക്രിയകളിലൂടെയോ പ്രതിരോധത്തിലും സുരക്ഷയിലും സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും ജർമ്മനിയും ലക്ഷ്യമിടുന്നതായി സംയുക്ത പത്രസമ്മേളനത്തിൽ ഇരു വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി.









Discussion about this post