ഡല്‍ഹി: യോഗാ ബാബാ രാം ദേവിനെ ബിജെപി സര്‍ക്കാര്‍ ഹരിയാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു.യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കുകയും ഇത് കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് എത്തിക്കുന്നതുമാണ് ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി അനില്‍ വിജ് പറഞ്ഞു.
സംസ്ഥാനത്ത ആയിരത്തിലധികം ഔഷധത്തോട്ടങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ ബാബാ രാംദേവിന്റെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ബാലകൃഷ്ണന്റെയും മേല്‍നോട്ടത്തില്‍ ഇരുപത്തയ്യായിരത്തോളം ഔഷധ സസ്യങ്ങള്‍ നട്ടു വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post