ദോഹ; ഖത്തറിൽ മിന്നൽ ആക്രമണവുമായി ഇസ്രായേൽ. ഖത്തറിന്റെ തലസ്ഥാനമായ ദേഹയിലാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് തുടർച്ചയായ സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ച് ഖത്തർ തലസ്ഥാനത്ത് ഹമാസിന്റെ ഉന്നത നേതൃത്വത്തെ വധിക്കാൻ വ്യോമസേന നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
‘ഹമാസ് ഭീകര സംഘടനയുടെ മുതിർന്ന നേതൃത്വത്തെ ലക്ഷ്യമിട്ട് ഐഡിഎഫും (ഇസ്രായേൽ സൈന്യം) ഐഎസ്എയും (സുരക്ഷാ ഏജൻസി) കൃത്യമായ ആക്രമണം നടത്തി.വർഷങ്ങളായി, ഹമാസ് നേതൃത്വത്തിലെ ഈ അംഗങ്ങൾ തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളാണ്, ഇസ്രായേൽ രാഷ്ട്രത്തിനെതിരായ യുദ്ധം ആസൂത്രണം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്തു,’ ഇസ്രായേൽ പ്രസ്താവനയിൽ വ്യക്തമാക്കി.
വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഖത്തറിൽ ആക്രമണം ഉണ്ടായത്.
Discussion about this post