ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിൽ വെച്ച് ഇന്ന് ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി കൂടിക്കാഴ്ച നടന്നു. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. ചാഗോസ് കരാർ അവസാനിച്ചതിന് നവീൻചന്ദ്ര രാംഗൂലത്തെ മോദി അഭിനന്ദിച്ചു.
കാശിയിൽ ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അമേരിക്കയും ബ്രിട്ടനുമായുള്ള ചാഗോസ് കരാർ അവസാനിച്ചത് മൗറീഷ്യസിന്റെ പരമാധികാരത്തിന്റെ ചരിത്രപരമായ വിജയമാണെന്ന് മോദി അറിയിച്ചു. അതിനായി ഇന്ത്യ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൗറീഷ്യസിന്റെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് തീരുമാനിച്ചതായും പ്രധാനമന്ത്രി മോദി അറിയിച്ചു. മൗറീഷ്യസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാംസ്കാരിക ബന്ധത്തിന്റെയും ഭാഗമായി ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ജൻ ഔഷധി കേന്ദ്രം ഇപ്പോൾ മൗറീഷ്യസിൽ സ്ഥാപിതമായിട്ടുണ്ട് എന്നും മോദി വ്യക്തമാക്കി.
Discussion about this post