ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് സൂപ്പർ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സമീപകാലത്ത് പാകിസ്ഥാനെതിരെ കളിക്കുമ്പോൾ അതിൽ ആധിപത്യം ഉള്ളതിനാൽ തന്നെ ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണ്. എന്നാൽ പാകിസ്ഥാനെ വിലകുറച്ച് കാണേണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ തങ്ങൾക്ക് ഒപ്പം ഉണ്ടെന്നും പറയുകയാണ് പരിശീലകൻ മൈക്ക് ഹെസൻ പറഞ്ഞു.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ട്. അതിന് അവർക്ക് അവകാശവുമുണ്ട്. കാരണം സമീപകാലത്തെ അവരുടെ മികച്ച പ്രകടനങ്ങൾ തന്നെ. പക്ഷെ ഞങ്ങളും ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ടീമാണ്. എങ്കിലും മുന്നിലുള്ള വലിയ വെല്ലുവിളിയെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്. കാരണം, ഞങ്ങളുടെ ബൗളിംഗ് നിര തന്നെ. പ്രത്യേകിച്ച് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്.
“നമ്മുടെ ടീമിന്റെ ഭംഗി അഞ്ച് സ്പിന്നർമാരുണ്ടെന്നതാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പിൻ ബൗളറായ മുഹമ്മദ് നവാസ് നമുക്കുണ്ട്, അദ്ദേഹം ടീമിൽ തിരിച്ചെത്തിയതിനുശേഷം കഴിഞ്ഞ ആറ് മാസമായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്”
സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിൽ ഇരുടീമിലെയും സ്പിന്നർമാർ തമ്മിലുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ തോൽപ്പിച്ച് ഏഷ്യാ കപ്പിലെ യാത്ര മനോഹരമായ രീതിയിൽ തുടങ്ങിയപ്പോൾ പാകിസ്ഥാൻ ഇന്ന് ആദ്യ മത്സരത്തിൽ ഒമാനെ നേരിടും.
Discussion about this post