പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി തുടങ്ങിയ യുവതാരങ്ങൾ അടങ്ങിയ ഇന്ത്യൻ ടീമിന് ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിനെ തോൽപ്പിക്കാൻ പറ്റുമോ?
ഇന്ത്യ പാകിസ്ഥാനെ മറികടക്കും എന്നുള്ളത് തന്നെയാണ് നിലവിലെ സാഹചര്യത്തിൽ പറയാൻ തോന്നുന്നത്. പാകിസ്ഥാൻ ദുർബകലരായ ഒരു ടീം ആയത് കൊണ്ടല്ല ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്, മറിച്ച് ഇന്ത്യയുടെ രണ്ടാം നിര ടീം പോലും അത്രയും മികച്ചതായത് കൊണ്ടാണ്.
ഇന്ത്യ യുഎഇ മത്സരത്തെ നമുക്ക് അതിനൊരു ഉദാഹരണമായി എടുക്കാം. അടുത്തിടെ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്ഥാനും ഈ ടീമിനെ നേരിട്ടതാണ്. എതിരാളികൾക്ക് എതിരെ വളരെ കഷ്ടപെട്ടുള്ള ജയം പാകിസ്ഥാൻ നേടിയപ്പോൾ ഇന്ത്യയുടെ ജയം ആകട്ടെ ആധികാരികമായിരുന്നു. അത്രത്തോളം സ്ട്രോങ്ങ് ആയിട്ടുള്ള എതിരാളികൾ ആണ് ഇന്ത്യ എന്നാണ് യുഎഇ നായകൻ പറഞ്ഞത്.
ഈ മത്സരത്തിന് മുമ്പുതന്നെ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഇന്ത്യ എയെയോ ദക്ഷിണാഫ്രിക്കയെയോ കൊണ്ടുവന്ന് ടൂർണമെന്റിനെ ആഫ്രോ-ഏഷ്യ കപ്പ് ആക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ പറഞ്ഞിരുന്നു. ഇന്ത്യയുടെ തന്നെ മറ്റൊരു ടീം കൂടി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്താൽ ആ ടൂർണമെന്റിന് ആവേശം കൂടും എന്ന അശ്വിന്റെ വാക്കുകൾ എന്തായാലും ശ്രദ്ധ നേടുകയാണ്..
അശ്വിൻ ഇന്ത്യൻ എ ടീമിനെ പുകഴ്ത്തിയപ്പോൾ ഇന്ത്യയുടെ ബി ടീമിന് പോലും നിലവിലെ പാകിസ്ഥാൻ ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ പേസർ അതുൽ വാസൻ പറഞ്ഞു. 90-കൾ വരെ പാകിസ്ഥാൻ ഇന്ത്യയേക്കാൾ വളരെ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് കാലം മാറിയെന്നും സൂപ്പർ താരങ്ങൾ പലരും വിരമിച്ചിട്ട് പോലും ഇന്ത്യ പാകിസ്ഥാനെക്കാൾ മികച്ചത് ആയിരിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.
“ഇന്ത്യയുടെ ബി ടീം ഈ പാകിസ്ഥാൻ ടീമിനെയും തോൽപ്പിക്കും, കാരണം കാര്യങ്ങൾ മാറിയിരിക്കുന്നു. 90-കളിൽ നമ്മൾ കളിച്ചപ്പോൾ അവർ വളരെ മികച്ച ടീമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ നമുക്ക് അനുകൂലമാണ്. ” വാസൻ പറഞ്ഞു.
Discussion about this post