ഇന്ത്യ-പാക് മത്സരത്തിന് തൊട്ടുമുമ്പ് ശനിയാഴ്ച നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ശുഭ്മാൻ ഗില്ലിന് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ.
ഇന്ന് പാക്കിസ്ഥാനെതിരായ പ്രധാനപ്പെട്ട മത്സരത്തിന് മുമ്പ് ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകാവുന്ന രീതിയിൽ ഇന്ത്യൻ ഉപനായകൻ ശുഭ്മാൻ ഗില്ലിന് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കുപറ്റി. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പരിശീലനത്തിനിടെ താരത്തിന്റെ കൈയിൽ പന്ത് കൊള്ളുക ആയിരുന്നു. പിന്നാലെ ഗിൽ വേദന കാരണം ഇറങ്ങിപ്പോയെന്നും ഐസ്പാക്ക് വെക്കുന്നത് കാണാൻ സാധിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
പിന്നീട്, ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഗൗതം ഗംഭീറും താരവുമായി സംസാരിക്കുന്നതും കാണാൻ സാധിച്ചു. എന്നാൽ ഫിസിയോയുടെ നേതൃത്വത്തിലുള്ള ചികിത്സക്ക് ശേഷം അദ്ദേഹം നെറ്റ്സിൽ തിരിച്ചെത്തി. താരത്തിന്റെ, പരിക്കിന്റെ വ്യാപ്തി എന്തായാലും എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല. ഇന്ന് താരം കളിച്ചില്ല എങ്കിൽ അത് ഇന്ത്യക്ക് തിരിച്ചടിയാകും.
ഗിൽ ഇല്ലാത്ത സാഹചര്യം വന്നാൽ സഞ്ജു സാംസൺ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറായി ഇറങ്ങുമ്പോൾ മധ്യനിരയിൽ ജിതേഷ് ശർമ്മ എത്താനും സാധ്യതയുണ്ട്, അല്ലെങ്കിൽ ബോളിങ് ഡെപ്ത്ത് കൂറ്റൻ അർശ്ദീപ് സിങിനൊ ഇന്ത്യ ഉൾപ്പെടുത്തിയേക്കും
എന്തായാലും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുക. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഏഷ്യാ കപ്പിൽ ആദ്യ മത്സരം ജയിച്ച ശേഷമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് ജയിക്കുന്ന ടീം സൂപ്പർ 4 ഉറപ്പിക്കും എന്നതിനാൽ മത്സരത്തിന് ആവേശം കൂടും.
Discussion about this post