അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായുള്ള (ഐസിസി) സംഭാഷണത്തെത്തുടർന്ന്, 2025 ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നീക്കം ചെയ്ത് പകരം റിച്ചി റിച്ചാർഡ്‌സണെ നിയമിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നുള്ള (പിസിബി) നിന്നുള്ള ഒരു അംഗം പിടിഐയോട് സ്ഥിരീകരിച്ചു. ടീം സൂപ്പർ 4 ഘട്ടത്തിലേക്ക് കടന്നാൽ പാകിസ്ഥാന്റെ മത്സരങ്ങളിൽ പൈക്രോഫ്റ്റ് അമ്പയർ ചെയ്യില്ല.
ദുബായിൽ നടന്ന ഇന്ത്യ-പാക് മത്സരത്തിന് ശേഷം പിസിബിയും ഐസിസിയും തമ്മിൽ ഉണ്ടായ ചർച്ചക്ക് ശേഷമാണ് തകർക്കങ്ങൾക്കും വിവാദങ്ങൾക്കും സമാനമായത്. ഇന്ത്യൻ കളിക്കാർ പാകിസ്ഥാൻ താരങ്ങളുമായി മത്സരശേഷം ഹസ്തദാനം നൽകാത്തതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉണ്ടായത്. എന്നാൽ ഇന്ത്യയുടെ ഈ വിഷയത്തിലെ നിലപാട് പൈക്രോഫ്റ്റ് നേരത്തെ അറിയുകയും പാകിസ്ഥാൻ നായകനോട് ഇത് സംസാരിക്കുകയും ചെയ്തു. ഇന്ത്യക്ക് അനുകൂലമായ നിലപാട് മാച്ച് റഫറി എടുത്തതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.
എന്തായാലും പൈക്രോഫ്റ്റിനെ പാകിസ്ഥാൻ മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പിസിബി ഐസിസിയോട് ആവശ്യപ്പെട്ടു. ആദ്യം മാച്ച് റഫറിയെ മാറ്റില്ല എന്ന നിലപാട് എടുത്ത ഐസിസി ഒരു ദിവസത്തെ ചർച്ചകൾക്ക് ശേഷം പരിഹാരം കണ്ടെത്തി. യുഎഇക്കെതിരായ പാകിസ്ഥാന്റെ വരാനിരിക്കുന്ന മത്സരത്തിന്റെ ചുമതല റിച്ചി റിച്ചാർഡ്‌സൺ ഏറ്റെടുത്തു.
ആൻഡിയെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post