കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയരാജന്റെ ആരോഗ്യ നില പരിഗണിച്ചാണ് കോടതിയുടെ നടപടി.
രണ്ട് മാസക്കാലം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല. അന്വേഷണത്തെ സ്വാധീനിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നിങ്ങനെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിയുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ മനോജിനെ സിപിഎം അക്രമികള്‍ ബോംബെറിഞ്ഞതിന് ശേഷം വെട്ടിക്കൊന്നത് . പി ജയരാജന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ സിബിഐ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കുകയായിരുന്നു .
അതേസമയം ജയരാജന് ജാമ്യം നല്‍കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മനോജിന്റെ ബന്ധുക്കള്‍ അറിയിച്ചു .
ലിസ് സുരക്ഷയില്‍ ഇപ്പോള്‍ ആയുര്‍വ്വേദ ചികിത്സയിലാണ് ജയരാജന് ഇപ്പോള്‍.
എന്നാല്‍ കൊലയുടെ ആസൂത്രകന്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ, ബാധിക്കുമെന്നാണ് സി ബി ഐ നിലപാട് കോടതി പൂര്‍ണമായും അംഗീകരിച്ചില്ല.ജഡ്ജി വി ജി അനില്‍കുമാറാണ് കേസ് പരിഗണിച്ചത്.
Discussion about this post