2025 ലെ ഏഷ്യാ കപ്പ് സൂപ്പർ 4 ലെ പാകിസ്ഥാനെതിരായ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിലെ ആദ്യ ഡ്രിങ്ക്‌സ് ബ്രേക്ക് മത്സരത്തിൽ ഇന്ത്യക്ക് വഴിത്തിരിവായെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇടവേളയ്ക്ക് ശേഷം ബൗളർമാർ പോസിറ്റീവ് ബോഡി ലാംഗ്വേജ് പ്രകടിപ്പിക്കുകയും ലൈനും ലെങ്തും മെച്ചപ്പെടുത്തുകയും സൂര്യകുമാർ യാദവ്പറഞ്ഞു.
ഇന്നലെ ദുബായിൽ നടന്ന സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാന് മികച്ച തുടക്കമാണ് കിട്ടിയത്. ഇന്നിംഗ്‌സിന്റെ പകുതി സമയത്ത് അവർ 91-1 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തിൽ പാകിസ്ഥാൻ 200 റൺ വരെയൊക്കെ നേടുമെന്ന് തോന്നൽ ഉണർത്തിയതാണ്. എന്നിരുന്നാലും ബ്രേക്കിന് ശേഷം ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തി എതിരാളികളെ 20 ഓവറിൽ 171-5 എന്ന നിലയിൽ ഒതുക്കി. തുടർന്ന് ഇന്ത്യ 18.5 ഓവറിൽ സ്‌കോർ പിന്തുടർന്നു.
മത്സരത്തിന് ശേഷം സംസാരിക്കവെ, ടോസ് നേടിയ ശേഷം ആദ്യം ബൗൾ ചെയ്യാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സൂര്യകുമാർ വിശദീകരിച്ചു, മോശം തുടക്കത്തിന് ശേഷം ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് തന്റെ ബൗളർമാരെയും അദ്ദേഹം പ്രശംസിച്ചു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു:
“40 ഓവറുകൾ വരെ വിക്കറ്റ് ഒരുപോലെ ആയിരിക്കുമെന്ന് എനിക്ക് തോന്നി, അങ്ങനെയായിരുന്നു സംഭവിച്ചത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സിലെ ആദ്യത്തെ ഡ്രിങ്ക്സ് ബ്രേക്ക് ആയിരുന്നു ടേണിംഗ് പോയിന്റ്. ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം കളിക്കാർ അവരുടെ ശരീരഭാഷ മാറ്റി തിരിച്ചുവരവ് നടത്തി. സാധാരണയായി പവർപ്ലേയ്ക്ക് ശേഷം കളി മാറുന്നു. എന്നാൽ ഇന്ന്, 10-ാം ഓവറിന് ശേഷം ബൗളർമാർ അവരുടെ ലൈൻ, ലെങ്ത് മാറ്റിയപ്പോൾ കളി മാറി.”
ഇന്ത്യയ്ക്കായി ശിവം ദുബെ ആയിരുന്നു മികച്ച ബോളിങ് പ്രകടനം നടത്തിയ താരം. അദ്ദേഹം നാല് ഓവറിൽ നിന്ന് 33 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post