ഇന്ത്യ യുദ്ധത്തിന് റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം തള്ളി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി.’ഇല്ല,ഇന്ത്യ കൂടുതലും നമ്മുടെ പക്ഷത്താണ്. ഊർജ്ജ മേഖലയിൽ നമുക്ക് പ്രശ്‌നങ്ങളുണ്ട്. പക്ഷേ അവ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ‘ ഇന്ത്യയും ചൈനയും യുദ്ധത്തിന് സംഭാവന നൽകുന്നുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സെലൻസ്‌കി ഉത്തരം നൽകി.
ഇന്ത്യയുമായുള്ള ഊർജ്ജ പ്രശ്‌നങ്ങൾ ട്രംപിന് ”കൈകാര്യം ചെയ്യാൻ” കഴിയുമെന്ന് സെലെൻസ്‌കി പറഞ്ഞു. കൂടാതെ, യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ”ഇന്ത്യക്കാരിൽ നിന്ന് പിന്മാറുന്നതിനെതിരെ” സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. ”ഇന്ത്യ കൂടുതലും നമ്മോടൊപ്പമുണ്ടെന്ന് ഞാൻ കരുതുന്നു… ഇന്ത്യക്കാരിൽ നിന്ന് പിന്മാറാതിരിക്കാൻ നമ്മൾ എല്ലാം ചെയ്യണമെന്ന് ഞാൻ കരുതുന്നു, അപ്പോൾ അവർ റഷ്യൻ ഊർജ്ജ മേഖലയോടുള്ള അവരുടെ മനോഭാവം മാറ്റും,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് പിഴ ചുമത്തിയിരുന്നു. എന്നാൽ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് ഇന്ത്യ ഇതിനോട് പ്രതികരിച്ചിരുന്നു.
Discussion about this post