തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം ലക്ഷ്യം കണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിൽ വച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചതിൽ ഖേദമുണ്ട്. എന്നാൽ അയ്യപ്പ സംഗമം വിജയമായിരുന്നു എന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും ഉൾപ്പടെ 29-ഓളം സാമുദായിക സംഘടനകളുടെ പൂർണപിന്തുണ ആഗോള അയ്യപ്പ സംഗമത്തിന് ഉണ്ടായിരുന്നു. രാഷ്ട്രീയ വിവാദങ്ങളോട് മറുപടി പറയേണ്ട കാര്യമില്ല. ഞാൻ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചതാണ് വിവാദം ആയത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം തരം കോപ്രായങ്ങൾ നടന്നു. അങ്ങനെയുള്ളവരാണ് എന്നെ കളിയാക്കുന്നത് എന്നും പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു.
Discussion about this post