2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ തിരഞ്ഞെടുത്തതിനെ മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ ചോദ്യം ചെയ്തു. രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റനെ ടീമിന്റെ “ദുർബലമായ കണ്ണി” എന്നാണ് 50 കാരനായ അക്തർ പരാമർശിച്ചത്. സാംസണിന് പകരം കെ എൽ രാഹുൽ ആയിരുന്നു ഈ ടീമിൽ കൂടുതൽ അനുയോജ്യൻ എന്നും അക്തർ പറഞ്ഞു.
ഞായറാഴ്ച പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ 172 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ സാംസൺ 17 പന്തിൽ നിന്ന് 13 റൺസ് മാത്രമായിരുന്നു നേടിയത്. ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ വമ്പനടികൾക്ക് ശ്രമിക്കവേ ആയിരുന്നു സഞ്ജു മടങ്ങിയത്.
അക്തർ പറഞ്ഞ വാക്കുകൾ ഇങ്ങനെ
“ഈ ടീമിൽ കെ.എൽ. രാഹുൽ ഉണ്ടെന്ന് സങ്കൽപ്പിക്കുക. സഞ്ജു സാംസണിന് പകരം കെ.എൽ. രാഹുൽ ആയിരുന്നെങ്കിൽ മത്സരം നേരത്തെ അവസാനിക്കുമായിരുന്നു. സഞ്ജു ആയതുകൊണ്ടാണ് മത്സരം അവനത്തേക്ക് നീണ്ടത്. അവനാണ് ഈ ടീമിലെ ദുർബലമായ കണ്ണി എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.” അക്തർ പറഞ്ഞു.
ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിൽ ഇന്ത്യ എളുപ്പത്തിൽ ജയിച്ചപ്പോൾ അവിടെ സഞ്ജുവിന് ബാറ്റിംഗിൽ അവസരം കിട്ടിയിരുന്നില്ല. ശേഷം ഒമാനെതിരായ അപ്രധാന മത്സരത്തിൽ സൂര്യകുമാർ സ്ഥാനം വിട്ട് നൽകിയപ്പോൾ സഞ്ജു അവിടെ കളത്തിൽ ഇറങ്ങി അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കും വഹിച്ചു മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതാണ്.
ശേഷം പാക്കിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിൽ താരത്തിനെ ഇറക്കുന്നത് അഞ്ചാം നമ്പറിൽ, സഞ്ജുവിന് അത്ര നല്ല റെക്കോഡ് ഇല്ലാത്ത ആ സ്ഥാനത്ത് ഇറങ്ങിയ താരം തിളങ്ങിയതും ഇല്ല. പിന്നാലെ ബംഗ്ലാദേശിനെതിരായ പോരാട്ടം വരുന്നു, ഓപ്പണിങ്ങിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ഗിൽ മടങ്ങുമ്പോൾ മൂന്നാം നമ്പറിൽ ഇറങ്ങിയത് ശിവം ദുബൈയെ, താരം 2 റൺ നേടി പുറത്താകുന്നു. നാലാം നമ്പറിൽ സൂര്യകുമാർ ഇറങ്ങി നേടിയത് 5 റൺസ്. ശേഷം അഞ്ചാം നമ്പറിൽ ഇറങ്ങിയത് ഹാർദിക്കും ആറാം നമ്പറിൽ തിലക് വർമ്മയും ശേഷം അക്‌സർ പട്ടേലും ഒകെയാണ്. ഇതിൽ ഹാർദിക് ഒഴിച്ച് ആരും തിളങ്ങിയില്ല എന്നതാണ് ഏറ്റവും കൗതുകം.
എന്തായാലും ഇന്ന് ലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അപ്രധാന മത്സരത്തിൽ എങ്കിലും സഞ്ജുവിന് അവസരം കിട്ടും എന്ന് കരുതാം.
Discussion about this post