ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാൻ പോകുന്ന ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന് ജയിക്കാനുള്ള വഴി പറഞ്ഞ് കൊടുത്ത് ഷോയിബ് അക്തർ. ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മയെ നേരത്തെ തന്നെ മടക്കിയാൽ പാകിസ്ഥാന് അത് കാര്യങ്ങൾ എളുപ്പം ആകും എന്നും ആ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുമാണ് അക്തർ പറയുന്നത്.
“എന്റെ വാക്കുകൾ ശ്രദ്ധിക്കുക, ആദ്യ രണ്ട് ഓവറുകളിൽ അഭിഷേക് ശർമ്മ പുറത്തായാൽ അവർ കുഴപ്പത്തിലാകും. അവർക്ക് ലഭിക്കുന്ന തുടക്കം, അഭിഷേക് നേരത്തെ പുറത്തായാൽ അവർ തകരും. അഭിഷേക് മോശം ഷോട്ടുകൾ കളിക്കില്ല. പക്ഷെ അവനെ നിങ്ങൾ ആ കെണിയിൽ വീഴ്ത്തണം. അവൻ പുറത്തായാൽ ഇന്ത്യ റൺ നേടാൻ ബുദ്ധിമുട്ടും” അക്തർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഫൈനലിലേക്കുള്ള സമീപനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും റാവൽപിണ്ടി എക്സ്പ്രസ് പങ്കുവച്ചു. “എനിക്ക് ഗൗതം ഗംഭീറിനെ അറിയാം. ‘നിങ്ങൾ പാകിസ്ഥാനെതിരെ നിങ്ങളുടെ ബെസ്റ്റ് ഗെയിം കൊണ്ടുവരണമെന്ന്’ അദ്ദേഹം തന്റെ ടീമിനോട് പറയും. പാകിസ്ഥാൻ ഏറ്റവും മോശം ക്രിക്കറ്റ് കളിക്കും, അവർ ഏറ്റവും മോശം ടീമിനെ തിരഞ്ഞെടുക്കും, പക്ഷേ അവർ ഫൈനലിൽ എത്തുമ്പോൾ, അവർ മികച്ച ക്രിക്കറ്റ് കളിക്കും, അവർ ഫൈനലിൽ വിജയിക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ട്.” അക്തർ പറഞ്ഞു.
എന്തായാലും ആവേശ പോരാട്ടമാണ് ഫൈനലിൽ പ്രതീക്ഷിക്കുന്നത്.
Discussion about this post